Kerala

14 വർഷത്തെ കാത്തിരിപ്പിന് വിരാമം; അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വ്യാഴാഴ്ച

അരിയിൽ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ച വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജൻ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് 33-ാം പ്രതിയുമാണ്.

വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന ഷുക്കൂർ വധക്കേസ് നടക്കുന്നത് 2012 ഫെബ്രുവരി 20നാണ്. കണ്ണൂർ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവില്‍ വെച്ചാണ് എംഎസ്എഫ് നേതാവ് അരീയില്‍ അബ്ദുല്‍ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഷുക്കൂർ അടക്കമുള്ളവർ കല്ലെറിഞ്ഞതിൻ്റെ പ്രതികാരമാണ് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരാണ് പ്രതികള്‍ . രണ്ടു പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്. 17 മാസം നീണ്ടുനിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം മൂന്ന് സാക്ഷികളെയും പ്രോസിക്യൂഷന്‍ ഒരു സാക്ഷിയെയും അധികമായി ഹാജരാക്കി.കേസില്‍ 81 സാക്ഷികളാണ് സിബിഐ കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. 238 രേഖകളും21 മെറ്റീരിയല്‍ ഒബ്ജക്ഷനും ഹാജരാക്കി.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button