Kerala

പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനം: തീരുമാനം പാർട്ടി നേതൃത്വത്തിന് വിട്ട് കെ. മുരളീധരൻ

പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ് പാർട്ടി തീരുമാനിക്കട്ടെ എന്ന് കെ. മുരളീധരൻ. ബിജെപി വിടാൻ പോകുന്നെന്ന് തന്നോട് പറഞ്ഞിരുന്നെങ്കിലും ,കാരണങ്ങൾ പറഞ്ഞിരുന്നില്ല. ബിജെപിയിലെ അന്തരീക്ഷം ശരിയല്ലെന്ന് പറഞ്ഞിരുന്നു. മറ്റു കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും കെ മുരളീധരൻ പറഞ്ഞു. തുടർനടപടി പാർട്ടി നേതൃത്വം തീരുമാനിക്കട്ടെയെന്നും കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണ് ഔദ്യോഗിക തീരുമാനമെടുക്കേണ്ടതെന്നും അദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തി രണ്ടര വർഷം ആകുമ്പോഴാണ് പത്മജ വേണുഗോപാലിന്റെ രാജി. ബിജെപിയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനാലാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം സംസ്ഥാന നേതാക്കൾ സമവായ നീക്കത്തിന് തയ്യാറായെങ്കിലും പത്മജ വഴങ്ങിയില്ല. തെറ്റ് തിരുത്തുന്നു എന്ന് പത്മജാണുഗോപാൽ പറഞ്ഞു.

ഭാവി പരിപാടി എന്തെന്ന് തീരുമാനിച്ചിട്ടില്ലന്നും എന്നും അച്ഛൻറെ ഓർമ്മകളുമായി തൽക്കാലം മുന്നോട്ട പോകുന്നുവെന്നുമാണ് പത്മജയുടെ പ്രതികരണം. പത്മജയെകോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭാവി പരിപാടിയെക്കുറിച്ച് തീരുമാനമെടുത്തില്ലെന്ന് പത്മജ പറയുമ്പോഴും കോൺഗ്രസിലേക്ക് തന്നെയാണ് മടക്കം എന്നാണ് വിവരം. അതേസമയം പത്മജ കോൺഗ്രസിലേക്ക് വരുന്നതിൽ ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുണ്ട്. രാജി നിർഭാഗ്യകരമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button