Kerala

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ സർക്കാർ; 41.64 കോടി രൂപ അനുവദിച്ചു

അങ്കണവാടി, ഐസിഡിഎസ് ജീവനക്കാർക്ക് സ്മാർട്ടിഫോണുകൾ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്‍റെ അനുമതി. 35,291 സ്മാർട്ട് ഫോണുകൾ വാങ്ങാനായി സർക്കാർ‌ 41.64 കോടി രൂപ അനുവദിച്ചു.

സംസ്ഥാനത്ത് 33120 അങ്കണവാടി വാർക്കർമാരും 1327 ഐസിഡിഎസ് ലേഡീസ് സൂപ്പർ വൈസർമാർക്കും 152 കോഡിനേറ്റർമാർക്കുമായിരിക്കുമാണ് ഫോൺ ലഭിക്കുക. 692 എണ്ണം ബഫര്‍ സ്റ്റോക്കായും വാങ്ങും. ഒരു ഫോണിനായി 11,800 രൂപയാണ് സര്‍ക്കാര്‍ ചെലവിടുക.

പോഷൺ ആപ്പിൽ വിവരങ്ങൾ അപഡേറ്റ് ചെയ്യുന്നതിനായി അങ്കണവാടി ജീവനക്കാർക്ക് 4 g ഫോണും സിമ്മുമാണ് കേന്ദ്രം നൽകിയിരുന്നത്. കൃത്യമായ നെറ്റ് വർക്ക് കിട്ടാത്തതിനാൽ സ്വന്തം ഫോണിലാണ് അങ്കണവാടി ജീവനക്കാർ പോഷൺ ആപ്പ് ഉപയോഗിച്ചിരുന്നത്.

ഇതോടെ ഫോൺ ഹാഗ് ആവുകയും കേടാവുകയും ചെയ്യുന്ന പ്രതിസന്ധിയിലാണെന്ന് അങ്കണവാടി ജീവനക്കാർ അറിയിച്ചിരുന്നു. സർക്കാർ ഫോൺ വാങ്ങി നൽകുന്നതോടെ ജീവനക്കരുടെ വലിയൊരു പ്രശ്നത്തിനാണ് പരിഹാരമാവുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button