Kerala

ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു; ജനപ്രതിനിധിയായ എന്നെ അറിയിച്ചില്ല രൂക്ഷവിമർശനവുമായി ജി. സുധാകരൻ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ജി സുധാകരന്‍ എംഎല്‍എ. ആലപ്പുഴ ബീച്ച് സന്ദര്‍ശിക്കാന്‍ എങ്ങനെ സുരേഷ് ഗോപിക്ക് ധൈര്യം വന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അത് തന്റെ മണ്ഡലത്തിന്റെ ഭാഗമാണ്. സന്ദര്‍ശനം തന്നെ അറിയിച്ചില്ല. മറ്റൊരു എംഎല്‍എ ആയ എ ഡി തോമസിനെയും അറിയിച്ചില്ല. ആര്‍ക്കും എന്തും ചെയ്യാമെന്നാണോയെന്നും ജി സുധാകരന്‍ ചോദിച്ചു.കേന്ദ്ര ടൂറിസം പദ്ധതിയുടെ നിര്‍മാണ അവലോകനത്തിനാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയില്‍ എത്തിയത്. ഇതിലായിരുന്നു വിമര്‍ശനം.

ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവം പരിപാടിയുടെ ഉദ്ഘടന പ്രസംഗത്തില്‍ സംസാരിക്കവെയായിരുന്നു സുധാകരന്റെ പ്രതികരണം. ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതാക്കി വെച്ചുവെന്നും കെ സി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് വലുപ്പം കൂടിയെന്നും സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യം. ബാനറിൽ ഫോട്ടോ വെച്ച് ആരും വലുതാകേണ്ട. സംഘാടകർ വൃത്തികേട് കാണിക്കരുതെന്നും ജി സുധാകരൻ പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ബീച്ചിൽ നടപ്പാക്കുന്ന ടൂറിസം വികസന പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നുമാണ് സുരേഷ് ഗോപി സന്ദർശന ശേഷം പറഞ്ഞത്. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ മുൻപ് വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button