Kerala

മെർക്കുറി കലർന്ന ഫെയർനെസ് ക്രീമുകൾക്കെതിരെ കർശന നടപടി; എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ് ക്രീമുകള്‍ തടയാന്‍ എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്ന ആവശ്യം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. ഇത്തരം ക്രീമുകളുടെ വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ പരാതി നല്‍കിയിരുന്നു.പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഓഫീസ് നിര്‍ദ്ദേശിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി അടങ്ങിയ ക്രീം ഒരു വര്‍ഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തി.പിന്നാലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഫെയര്‍നെസ് ക്രീമിന്റെ ഇന്‍സ്റ്റാഗ്രാം പേജ് അപ്രത്യക്ഷമായി. ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ടാഗ് ചെയ്തിരുന്ന അക്കൗണ്ടാണ് നഷ്ടമായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button