Kerala
കിലോയ്ക്ക് വില കൂടിയതോടെ പുത്തൻ തട്ടിപ്പ്; തിരുവമ്പാടിയിൽ തേങ്ങയ്ക്കുള്ളിൽ കല്ലുകൾ തിരുകി വിൽപ്പന

തിരുവമ്പാടി: തിരുവമ്പാടിയിൽ കന്റീനിൽ ഭക്ഷണം തയാറാക്കാൻ തേങ്ങ പൊട്ടിച്ച ജോലിക്കാരൻ ഞെട്ടി. തേങ്ങക്കുള്ളിൽ നിറയെ കല്ലുകൾ. പിന്നീട് നടത്തിയ പരിശോധനയിൽ തെളിഞ്ഞത് വൻ തട്ടിപ്പ്.
തേങ്ങയുടെ കണ്ണ് ഭാഗം വിദഗ്ധമായി തുരന്ന് ഉള്ളിലെ വെള്ളം കളഞ്ഞ ശേഷം അതിലൂടെ ചെറിയ കല്ലുകൾ ഉള്ളിലേക്കിട്ട് നിറയ്ക്കുകയായിരുന്നു.
തേങ്ങയ്ക്ക് തൂക്കം കൂടാൻ ചെയ്ത തട്ടിപ്പാണിതെന്നാണ് വിവരം. പുറമേ നിന്ന് നോക്കിയാൽ പെട്ടെന്ന് തിരിച്ചറിയാനാവാത്ത രീതിയിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



