Kerala

വയോജനങ്ങളുടെ സംരക്ഷണത്തിന് കർശന നിയമം; സ്വത്ത് എഴുതി വാങ്ങി മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി

വയോജനങ്ങളുടെ സംരക്ഷണത്തിനുള്ള നിയമം കൊണ്ടുവരുമെന്നും മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങി തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നിയമം പ്രാബല്യത്തിൽ വന്നാൽ മൂന്ന് വർഷം തടവ്ശിക്ഷ ലഭിക്കുമെന്നും ഇനി ആരും തെരുവിൽ ഉപേക്ഷിക്കപ്പെടരുതെന്നും വിഡി സതീശൻ പറഞ്ഞു.

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ പിതൃഭവനത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. എം എ യൂസഫ് അലി ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ളയാൾ. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും സംരക്ഷണത്തിൽ നല്ല മോഡൽ കേരളത്തിൽ ഉണ്ടാക്കും. രക്ഷകർത്താക്കളുടെ കാലം കഴിഞ്ഞാൽ ഭിന്നശേഷി കുട്ടികളുടെ സംരക്ഷണം ഉണ്ടാകണം. ഇനി ആരും തെരുവിൽ ഉപേക്ഷിക്കപ്പെടരുതെന്നും വ്യക്തമാക്കി.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button