WORLD

യുദ്ധവും ഇന്ധനവിലക്കയറ്റവും സഹായധനത്തിലെ കുറവും; മധ്യപൂർവേഷ്യയിൽ പട്ടിണി രൂക്ഷമാകുമെന്ന് യുഎൻ മുന്നറിയിപ്പ്

യുദ്ധവും ഇന്ധനവിലയിലെ വർധനവും അന്താരാഷ്ട്ര സഹായധനത്തിലെ വെട്ടിക്കുറയ്ക്കലും കാരണം മധ്യപൂർവേഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും പട്ടിണി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അടുത്ത ആറുമാസത്തിനുള്ളിൽ 16 രാജ്യങ്ങളിൽ ഭക്ഷ്യപ്രതിസന്ധി കൂടുതൽ ഗുരുതരമാകുമെന്നാണ് യുഎൻ ഭക്ഷ്യ ഏജൻസികളുടെ വിലയിരുത്തൽ.

യുഎന്നിന്റെ ഭക്ഷ്യ-കാർഷിക സംഘടനയായ എഫ്എഒയും ലോക ഭക്ഷ്യപരിപാടിയായ ഡബ്ല്യുഎഫ്പിയും പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുഡാൻ, യെമൻ, ദക്ഷിണ സുഡാൻ, സോമാലിയ, വടക്കൻ നൈജീരിയ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയർന്ന ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.

സുഡാനിൽ മാത്രം 1.95 കോടി ആളുകൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. രാജ്യത്തെ ചില പ്രദേശങ്ങളിൽ ക്ഷാമസാധ്യത നിലനിൽക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര സംഘർഷവും ഇന്ധനവില വർധനയും കാരണം ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു വർഷത്തിനിടെ സോർഗം ധാന്യത്തിന്റെ വില ഇരട്ടിയിലധികമായി.

യെമനിലും സ്ഥിതി ആശങ്കാജനകമാണ്. സംഘർഷം വ്യാപിക്കുന്നതിനൊപ്പം ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ഇറക്കുമതിയെ ബാധിക്കുന്ന കപ്പൽഗതാഗത തടസ്സങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു. മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് സംഘർഷത്തെ തുടർന്ന് താമസസ്ഥലങ്ങൾ വിട്ടുപോകേണ്ടിവന്നിട്ടുണ്ട്.

ഇതിനിടെ, ഭക്ഷ്യ-പോഷകാഹാര സഹായത്തിനുള്ള ഫണ്ടിൽ വലിയ കുറവുണ്ടായതായും യുഎൻ ഏജൻസികൾ അറിയിച്ചു. ഏറ്റവും കൂടുതൽ ആശങ്കയുള്ള അഞ്ച് രാജ്യങ്ങൾക്കുള്ള ഭക്ഷ്യ-പോഷകാഹാര സഹായം 2022 മുതൽ 2025 വരെയുള്ള കാലയളവിൽ 62 ശതമാനത്തോളം കുറഞ്ഞു. യെമനിൽ ഇത് 79 ശതമാനമാണ്.

ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ചെങ്കടൽ, ഹോർമുസ് കടലിടുക്ക്, കരിങ്കടൽ എന്നിവിടങ്ങളിലെ കപ്പൽഗതാഗത തടസ്സങ്ങളും ഭക്ഷ്യവിതരണത്തെയും വളം ലഭ്യതയെയും ബാധിക്കുന്നുണ്ട്. ആവശ്യമായ സമയത്ത് സഹായം ലഭ്യമാക്കാനും കർഷകർക്ക് വിത്തുകളും മറ്റ് കാർഷിക സഹായങ്ങളും ഉറപ്പാക്കാനും അടിയന്തര നടപടി വേണമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.

GGoogle-ൽ Metro Journal വാർത്തകൾ ആദ്യം കാണാൻഒരു ടാപ്പ്: Preferred source ആയി ⭐ തിരഞ്ഞെടുക്കൂ➜

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button