കഴക്കൂട്ടത്ത് ഐഎഎസ് വിദ്യാര്‍ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തുന്ന വിദ്യാർഥിനിയെ കഴക്കൂട്ടത്തെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്തതായി പരാതി. യുവതി താമസിക്കുന്ന മുറിയിലെത്തിയ സുഹൃത്താണ് ബലാത്സംഗം ചെയ്തത്. രണ്ട് ദിവസം മുൻപായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ‘കൂപ്പര്‍’ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പൊലീസ് അറിയിച്ചു.
ഐഎഎസ് വിദ്യാര്‍ഥിനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഈ യുവാവിന്‍റെ സുഹൃത്താണ് ദീപു. സുഹൃത്തിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്‍റിലെത്തിയത്.
പിന്നീട് ബലമായി മദ്യം നൽകിയശേഷം മാനഭംഗപ്പെടുത്തിയതെന്നാണ് വിദ്യാർഥിനി പരാതിയിൽ പറയുന്നത്.
പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ദീപു സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു. പ്രതിക്കായി കഴക്കൂട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി.
The post കഴക്കൂട്ടത്ത് ഐഎഎസ് വിദ്യാര്‍ഥിനിയെ അപ്പാർട്ട്മെന്‍റിൽ കയറി ബലാത്സംഗം ചെയ്‌തു; ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി appeared first on Metro Journal Online.