Kerala

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാകണം

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിൽ 80,000 ആണ് വെർച്വൽ ക്യൂവിനായി നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. അല്ലെങ്കിൽ അത് തിരക്കിലേക്കും സംഘർഷത്തിലേക്കും വഴിവെക്കും. അത് വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമാകുമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

എല്ലാവർക്കും ശബരിമല ദർശനത്തിനുള്ള സൗകര്യം ഉണ്ടാകും. ശബരിമലയിൽ എത്തുന്നവർ വെർച്വൽ ക്യൂ നടപ്പാക്കണം. ശബരിമലയിലേക്ക് വരുന്ന മുഴുവൻ ആളുകൾക്കും കൃത്യമായ ക്രമീകരണത്തോടെ ദർശനം അനുവദിക്കുക തന്നെ വേണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. സംസ്ഥാനത്ത് മഹാഭൂരിപക്ഷവും വിശ്വാസികളാണ്. തങ്ങൾ വിശ്വാസിക്ക് എതിരല്ല. ഒപ്പമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button