Kerala

നടിയുടെ പരാതി വ്യാജമെന്ന് ജയസൂര്യ; നടനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യയെ പോലീസ് ചോദ്യം ചെയ്തു. നടി ഉന്നയിച്ച പരാതി ചോദ്യം ചെയ്യലിൽ ജയസൂര്യ നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോടും ജയസൂര്യ പ്രതികരിച്ചു. ഒരു മണിക്കൂർ നേരമാണ് ജയസൂര്യയെ ഇന്ന് ചോദ്യം ചെയ്തത്

2008ൽ സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിംഗിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജയസൂര്യയെ ഇന്ന് ചോദ്യം ചെയ്തത്. സെക്രട്ടേറിയറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിംഗ് നടന്നത്. മൂന്നാം നിലയിൽ വെച്ച് കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. ഇത് വ്യാജമാണെന്നും നടൻ പറഞ്ഞു

അതേസമയം നടിയുടെ പരാതി സാധൂകരിക്കുന്ന ഒരു തെളിവുകളും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുമില്ല. 2008 ജനുവരി ഏഴിനും പത്തിനും ഇടയിൽ സംഭവം നടന്നെന്നാണ് പരാതി. എന്നാൽ ഏത് തീയതിയാണ് സെക്രട്ടേറിയറ്റ് ഷൂട്ടിംഗിന് വിട്ടുനൽകിയതെന്ന് സ്ഥിരീകരിക്കാൻ പൊതുഭരണവകുപ്പിനും സാധിച്ചിട്ടില്ല.

The post നടിയുടെ പരാതി വ്യാജമെന്ന് ജയസൂര്യ; നടനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button