Kerala
പാലക്കാട് യുഡിഎഫിന് ഒരു റിസ്‌കുമില്ല; സരിനെ മത്സരിപ്പിക്കാനുള്ള ഇടത് തീരുമാനം മണ്ടത്തരം: സതീശൻ
ഉപതെരഞ്ഞെടുപ്പ് വന്നാൽ ബിജെപി ജയിക്കുമെന്ന മന്ത്രി എംബി രാജേഷിന്റെ പ്രസ്താവന സിപിഎം-ബിജെപി ബന്ധത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ദൂതനായി എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന കാര്യം ആദ്യമുന്നയിച്ചത് പ്രതിപക്ഷമാണെന്നും സതീശൻ പറഞ്ഞു.
പൂരം കലക്കലും ഇപി-ജാവേദ്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തു കൊണ്ടുവന്നത് പ്രതിപക്ഷമാണ്. പാലക്കാട്ടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഒരു റിസ്‌കും ഇല്ല. പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും. സരിനെ മത്സരിപ്പിക്കാനുള്ള എൽഡിഎഫിന്റെ തീരുമാനം മണ്ടത്തരമാണെന്നും സതീശൻ പറഞ്ഞു
The post പാലക്കാട് യുഡിഎഫിന് ഒരു റിസ്‌കുമില്ല; സരിനെ മത്സരിപ്പിക്കാനുള്ള ഇടത് തീരുമാനം മണ്ടത്തരം: സതീശൻ appeared first on Metro Journal Online.