Kerala

സ്ഥലം മാറ്റത്തിന് ശ്രമിച്ച് കണ്ണൂർ കലക്ടർ; ബഹിഷ്‌കരിക്കാനൊരുങ്ങി ജീവനക്കാർ

എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ സ്ഥലം മാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. എന്നാൽ തത്കാലം കണ്ണൂരിൽ തന്നെ തുടരാൻ നിർദേശിച്ച് അപേക്ഷ മടക്കുകയായിരുന്നു.

എഡിഎമ്മിന്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കലക്ടേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കലക്ടർ അരുൺ കെ വിജയന്റെ നീക്കം. എഡിഎമ്മിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല

കലക്ടർ ഓഫീസിൽ വന്നാലും ബഹിഷ്‌കരിക്കാനാണ് സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.

The post സ്ഥലം മാറ്റത്തിന് ശ്രമിച്ച് കണ്ണൂർ കലക്ടർ; ബഹിഷ്‌കരിക്കാനൊരുങ്ങി ജീവനക്കാർ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button