Kerala

ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനുണ്ടാകില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ദിവ്യക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു. അതേസമയം പിപി ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്‌ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു രംഗത്തുവന്നു

പാർട്ടി പൂർണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്. അതല്ലാതെ ഏത് സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാനാകില്ല. ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button