National

ജമ്മു കാശ്മീരീലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; സൈന്യം പരിശോധന തുടരുന്നു

ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ചവരിൽ അഞ്ച് പേർ അതിഥി തൊഴിലാളികളാണ്. സോനംമാർഗിലെ തുരങ്ക പാത നിർമാണത്തിന് എത്തിയ തൊഴിലാളികളെയാണ് ഭീകരർ വെടിവെച്ച് കൊന്നത്. ഭീകരർക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്

ആക്രമണത്തെ കേന്ദ്ര സർക്കാരും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം

അതേസമയം ഉറിയിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെത്തി. എകെ 47 തോക്ക്, രണ്ട് എകെ മാഗസിനുകൾ, 57 എകെ തിരകൾ, രണ്ട് പിസ്റ്റളുകൾ, 3 പിസ്റ്റൾ മാഗസിനുഖൾ എന്നിവയാണ് കണ്ടെത്തിയത്.

The post ജമ്മു കാശ്മീരീലെ ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി; സൈന്യം പരിശോധന തുടരുന്നു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button