Kerala

Will Anwar prove his strength in Palakkad; Road show tonight

പാലക്കാട് ശക്തി തെളിയിക്കാൻ പിവി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന റോഡ് ഷോ ബസ് സ്റ്റാൻഡിലെ കൺവെൻഷനോടെ അവസാനിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെ അവകാശപ്പെടുന്നത്.

കോൺഗ്രസ്, സിപിഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ഡിഎംകെ നേതാക്കൾ പറയുന്നു. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോർമുല വെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു. ഇക്കാര്യം കൺവെൻഷനിൽ പ്രഖ്യാപിക്കുമോയെന്നാണ് കാത്തിരിന്ന് കാണേണ്ടത്.

പാലക്കാട് ശക്തി തെളിയിച്ച ശേഷം യുഡിഎഫുമായി വില പേശാനാണ് അൻവറിന്റെ തീരുമാനം. മാത്തൂർ, പിരായിരി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കുടുംബ യോഗങ്ങൾ നടത്തി ഈ മേഖലയിൽ നിന്ന് കൂടുതൽ പേരെ റോഡ് ഷോയിൽ എത്തിക്കാനാണ് അൻവർ ശ്രമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button