Kerala

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി 25കാരി ശ്രുതിയാണ് മരിച്ചത്. ശുചീന്ദ്രത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.

ആറ് മാസം മുമ്പാണ് ശ്രുതിയുടെ വിവാഹം നടന്നത്. തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കാണ് ഭർത്താവ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ശ്രുതി ബന്ധുക്കൾക്ക് ശബ്ദസന്ദേശം അയച്ചിരുന്നു. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഇതു കുറഞ്ഞു പോയെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു

വീട്ടിലേക്ക് തിരിച്ചു പോകണമെന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു. മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും ശബ്ദസന്ദേശത്തിൽ ശ്രുതി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button