National

തരംഗമായി ടിവികെയുടെ പ്രഥമ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കുന്നു, വിജയ് പതാക ഉയർത്തി

തമിഴ് താരം സൂപ്പർതാരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വൻ ജനാവലിയാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സമ്മേളനം നടക്കുന്നത്.

വേദിയിൽ തയ്യാറാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരക്കണക്കിന് വരുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പാർട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. 100 അടി ഉയരമുള്ള കൊടിമരത്തിൽ ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാകയും വിജയ് ഉയർത്തി

തിരക്കിനിടെ നിർജലീകരണത്തെ തുടർന്ന് നൂറിലധികം പേർ കുഴഞ്ഞുവീണു. 35ലധികം ഡോക്ടർമാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രവും നയങ്ങളും വിജയ് അവതരിപ്പിക്കും.

The post തരംഗമായി ടിവികെയുടെ പ്രഥമ സമ്മേളനം; ആയിരങ്ങൾ പങ്കെടുക്കുന്നു, വിജയ് പതാക ഉയർത്തി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button