National

കാനഡയിലെ ക്ഷേത്രാക്രമണം: രൂക്ഷ വിമര്‍ശവുമായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: നയതന്ത്രകോളിളക്കം സൃഷ്ടിച്ച കാനഡയിലെ ഹിന്ദു ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുര്‍ബലപ്പെടുത്തില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തെ നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപലപിച്ചിരുന്നു.കാനഡയിലെ ബ്രാംപ്ടണില്‍ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയാണ് ഒരു സംഘം സിഖ് വംശജര്‍ ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിന് മുന്നിലെ ആക്രമണത്തില്‍ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് ആശങ്ക പ്രകടിപ്പിച്ചു.

ഖലിസ്ഥാന്‍ പതാകകളുമായി എത്തിയ സിഖ് വംശജരാണ് ഹിന്ദുമഹാസഭാ മന്ദിറില്‍ മുന്നില്‍ ഇന്ത്യക്കെതിരെ പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാര്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.ആക്രമണത്തില്‍ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സര്‍ക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സില്‍ കുറിച്ചു.

 

The post കാനഡയിലെ ക്ഷേത്രാക്രമണം: രൂക്ഷ വിമര്‍ശവുമായി നരേന്ദ്ര മോദി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button