National

ഗുണ്ടകള്‍ക്ക് വീര പരിവേഷം; ലോറന്‍സ് ബിഷ്‌ണോയി ടി ഷര്‍ട്ടുകള്‍ വില്‍പനക്കുവെച്ച ഫ്‌ളിപ്കാര്‍ട്ടിനും മീഷോയ്ക്കും രൂക്ഷവിമര്‍ശനം

മുംബൈ: ‘ഗ്യാങ്സ്റ്റര്‍’, ‘റിയല്‍ ഹീറോ’ എന്നീ വിശേഷണങ്ങള്‍ രേഖപ്പെടുത്തിയ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ടി-ഷേര്‍ട്ടുകള്‍ വില്‍പനക്കുവെച്ച ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ ഫ്‌ളിപ്കാര്‍ട്ടിനും മീഷോയ്ക്കും രൂക്ഷവിമര്‍ശനം.

യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരടക്കം ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവല്‍ക്കരിച്ചും പെട്ടെന്ന് പണം സമ്പാദിക്കുന്നുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ അലിഷാന്‍ ജാഫ്രിയുടെ പ്രതികരണം. ‘ഇന്ത്യയിലെ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ആശങ്കാജനകമായ ഉദാഹരണമായി ഇതിനെ വിശേഷിപ്പിക്കാം. ഓണ്‍ലൈനില്‍ തീവ്രവാദ ആശയങ്ങളും വിശ്വാസങ്ങളും മഹത്വവല്‍ക്കരിച്ചു കാണിക്കുകയും തുടര്‍ന്ന് അവ പിന്തുടരുകയും ചെയ്യുന്ന പ്രക്രിയയാണ് ഓണ്‍ലൈന്‍ റാഡിക്കലൈസേഷനെന്നും ജാഫ്രി പറഞ്ഞു.

ജാഫ്രി പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള വെളുത്ത ടി-ഷര്‍ട്ടുകള്‍ ആണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കൂടാതെ അവയില്‍ ചിലതില്‍ 64 ശതമാനം വിലക്കിഴിവിന് ശേഷം 249 രൂപയ്ക്കാണ് ഫ്ളിപ്കാര്‍ട്ടിലെ ടി ഷര്‍ട്ടുകള്‍ വില്‍ക്കുന്നത്. ഓറഞ്ച് ടി-ഷര്‍ട്ടും കറുത്ത ഹൂഡിയും ധരിച്ച ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമാണ് ടീ ഷര്‍ട്ടുകളില്‍ പ്രിന്റ് ചെയ്തിരിക്കുന്നത്.

The post ഗുണ്ടകള്‍ക്ക് വീര പരിവേഷം; ലോറന്‍സ് ബിഷ്‌ണോയി ടി ഷര്‍ട്ടുകള്‍ വില്‍പനക്കുവെച്ച ഫ്‌ളിപ്കാര്‍ട്ടിനും മീഷോയ്ക്കും രൂക്ഷവിമര്‍ശനം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button