Sports

രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി; ദക്ഷിണാഫ്രിക്കൻ ജയം മൂന്ന് വിക്കറ്റിന്

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആറ് പന്തകൾ ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയ്‌ക്കൊപ്പമെത്തി. ട്രിസ്റ്റൺ സ്റ്റെപ്സിന്റെ ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

41 പന്തുകൾ നേരിട്ട സ്റ്റബ്സ്, ഏഴു ഫോറുകളോടെ 47 റൺസുമായി പുറത്താകാതെ നിന്നു. ഒൻപതാമനായി ഇറങ്ങിയ ജെറാൾഡ് കോട്സെയുടെ കടന്നാക്രമണമാണ് വിജയത്തിലേക്കെത്തിച്ചത്. ജെറാൾഡ് കോട്സെ ഒൻപത് പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുൺ ചക്രവർത്തിയാണ് ബോളിങ്ങിൽ തിളങ്ങിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങിയാണ് വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. രവി ബിഷ്ണോയ്, അർഷ്ദീപ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

രണ്ടാം ട്വന്റി20 മത്സരത്തിലും ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരെ തുടക്കത്തിലേ നഷ്ടപ്പെട്ടതോടെ പിന്നാലെ വിക്കറ്റുകളും വീഴ്ത്തി ദക്ഷിണാഫ്രിക്കൻ സമ്മർദത്തിൽ ഇന്ത്യ കുടുങ്ങി. ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ സ‍ഞ്ജു സാംസണും നായകൻ സൂര്യകുമാർ യാദവുമടക്കമുള്ളവർ നിരാശപ്പെടുത്തിയപ്പോൾ 45 പന്തിൽ 39 റൺസ് നേടിയ ഹാർദിക്കിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് പിടിച്ചുനിൽക്കാനായത്. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 124 റൺസ് നേടിയത്. മലയാളി താരം സഞ്ജു സാംസൺ സെഞ്ചറിയുമായി തിളങ്ങിയ ആദ്യ മത്സരത്തിൽ ഇന്ത്യ 61 റൺസിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച സെഞ്ചൂറിയനിൽ നടക്കും.

The post രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി; ദക്ഷിണാഫ്രിക്കൻ ജയം മൂന്ന് വിക്കറ്റിന് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button