Kerala

അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. കുട്ടിയുടെ രണ്ടാനച്ഛനായ തമിഴ്‌നാട് രാജപാളയം സ്വദേശി അലക്‌സ് പാണ്ഡ്യനാണ്(26) കോടതി വധശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്

നേരത്തെ കേസിൽ അലക്‌സ് പാണ്ഡ്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ, പോക്‌സോ, ജുവൈനൽ ജസ്റ്റിസ് ആക്ട് അടക്കം പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

2021 ഏപ്രിൽ അഞ്ചിന് കുമ്പഴയിലെ വാടക വീട്ടിൽ വെച്ചായിരുന്നു കൊലപാതകം. കുട്ടിയുടെ ശരീരത്തിൽ 67 മുറിവുകളുണ്ടായിരുന്നു. നെഞ്ചിനേറ്റ ക്ഷതമായിരുന്നു മരണകാരണം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞിരുന്നു.

The post അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും മർദിച്ചും കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button