Kerala

മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി; സമരം തത്കാലം തുടരുമെന്ന് സമരസമിതി

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിശദമായ ചർച്ച നടത്തുമെന്നും ശാശ്വത പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി സമര സമിതി അംഗങ്ങളോട് പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.

മുനമ്പത്തെ ഭൂമിയിൽ നിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് മന്ത്രി പി രാജീവും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷയോടെ കാണുന്നു എന്ന് ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നവംബർ 22 ന് ഉന്നതതല യോഗം ചേർന്ന് പ്രശ്‌നം പരിഹാരത്തിനായി ചർച്ച നടത്താനാണ് സർക്കാരിന്റെ തീരുമാനം. അതുവരെ സമരം തത്കാലം തുടരാൻ തന്നെയാണ് സമരസമിതിയും തീരുമാനിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button