Kerala

കൊടിയിറങ്ങാനിരിക്കെ സ്‌കൂള്‍ കായിക മേളയില്‍ സംഘര്‍ഷം

കൊച്ചി: മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ സ്പോര്‍ട്സ് സ്‌കൂളായ ജിവി രാജയെ പരിഗണിച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രംഗത്തെത്തിയതോടെ സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ സംഘര്‍ഷം. നാവമുകുന്ദാ, മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കായികമേളയുടെ ഒദ്യോഗിക സൈറ്റില്‍ 80 പോയിന്റുകളുമായി ഒന്നാം സ്ഥാനം ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശേരിക്കും, രണ്ടാം സ്ഥാനം 44 പോയിന്റുകളോടെ നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയ്കും, മൂന്നാം സ്ഥാനം മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലത്തിനുമായിരുന്നു. എന്നാല്‍ 55 പോയിന്റുകളുള്ള സ്പോര്‍സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ പെടുന്ന ജി വി രാജ സ്പോര്‍ട് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

തുടര്‍ന്ന് രണ്ടാം സ്ഥാനത്തുള്ള നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ മൂന്നാം സ്ഥാനത്തിലേക്കും മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം നാലാം സ്ഥാനത്തേക്കും തള്ളപ്പെടുകയായിരുന്നു.ഒരറിയിപ്പുമില്ലാതെ സ്‌പോര്‍ട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നല്‍കുകയും ചെയ്യുകയായിരുന്നു.

ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധത്തിന് പിന്നാലെ സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ച കുട്ടികളെ പൊലീസ് തടഞ്ഞതിന് പിന്നാലെ വിഷയം സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു. കുട്ടികളിലൊരാളെ പൊലീസ് കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിക്ക് കാരണമായത്. കുട്ടികളെ പൊലീസ് മര്‍ദിച്ചെന്നും പരാതിയുണ്ട്.

The post കൊടിയിറങ്ങാനിരിക്കെ സ്‌കൂള്‍ കായിക മേളയില്‍ സംഘര്‍ഷം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button