WORLD

വാക്‌സിൻ വിരുദ്ധവാദി കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് ട്രംപ്

വാക്‌സിൻ വിരുദ്ധ പ്രവർത്തകനായ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ സെക്രട്ടറിയായി നിയമിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്നഡി ജൂനിയറിനോട് തത്കാലം ആക്ടിവിസത്തിൽ നിന്ന് മാറി നിൽക്കാനുംനല്ല ദിവസങ്ങൾ ആസ്വദിക്കാനും വിജയത്തിന് ശേഷം ട്രംപ് ആവശ്യപ്പെട്ടിരുന്നു

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിൻ വിരുദ്ധവാദിയാണ് റോബർട്ട് എഫ് കെന്നഡി ജൂനിയർ. വാക്‌സിനുകൾ ഓട്ടിസത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. വാക്‌സിൻ വിരുദ്ധ സംഘടനയായ ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസിന്റെ ചെയർമാനുമാണ്.

ഇത്തരം അശാസ്ത്രീയ വാദങ്ങളെ പിന്തുണക്കുന്നയാളെ ആരോഗ്യസെക്രട്ടറിയായി നിയമിച്ചതിനെതിരെ ആരോഗ്യ പ്രവർത്തകർ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ മരുന്ന് കമ്പനികൾ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകർക്കുകയാണെന്നാണ് ട്രംപിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button