Kerala

മുനമ്പം വഖഫ് ഭൂമി തർക്കം: സമവായ ശ്രമവുമായി ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത്

മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ സമവായശ്രമവുമായി മുസ്ലിം ലീഗ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തി. ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവരാണ് അതിരൂപത അധ്യക്ഷൻ ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിലുമായി ചർച്ച നടത്തിയത്. രൂപതയിലെ മറ്റ് ബിഷപുമാരും മുനമ്പം സമരസമിതി അംഗങ്ങളും ചർച്ചക്കെത്തി

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ലീഗിന്റെ നിർണായക നീക്കം. മുനമ്പം വിഷയത്തിൽ സർക്കാർ പരിഹാരം കാണാൻ മുന്നോട്ടു വന്നില്ലെങ്കിൽ മുസ്ലിം ലീഗ് അത്തരം ചർച്ചകളിലേക്ക് കടക്കുമെന്ന് ലീഗ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ് നേതാക്കൾ വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് എത്തിയത്

അതിരൂപതയുടെ കീഴിലാണ് മുനമ്പം പ്രദേശം. മുനമ്പത്തെ പള്ളി മുറ്റത്താണ് സമര പന്തലുമുള്ളത്. സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാര്യങ്ങളൊക്കെ സർക്കാരുമായി സംസാരിക്കും. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമൊക്കെ ഇക്കാര്യത്തിൽ യോജിപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button