Kerala

സന്ദീപ് വാര്യർക്കെതിരായ പത്ര പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയില്ല; പരാതി നൽകാൻ കോൺഗ്രസ്

സന്ദീപ് വാര്യർക്കെതിരെ സിപിഎം നൽകിയ പത്രപരസ്യത്തിന് മുൻകൂർ അനുമതിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങിയല്ല സിപിഎം പരസ്യം നൽകിയത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങണം.

സിപിഎം പരസ്യത്തിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സന്ദീപ് വാര്യരെ അവമതിച്ച് സിപിഎം പത്രപരസ്യം വരെ നടത്തിയത് അവരുടെ ഗതികേട് കൊണ്ടാണെന്നും അന്തംവിട്ടവൻ എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് പാർട്ടിയെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു

പാർട്ടി എന്തുമാത്രം പ്രതിരോധത്തിലാണെന്ന് പരസ്യം സൂചിപ്പിക്കുന്നു. എല്ലാ മര്യാദകളും മാന്യതയും ലംഘിച്ചു കൊണ്ട് സിപിഎം പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. നിയമനടപടികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു

എകെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ സന്ദീപ് വാര്യർ നിഷ്‌കളങ്കനാണെന്നും ക്രിസ്റ്റൽ ക്ലിയറാണെന്നും പറഞ്ഞിട്ട് ദിവസങ്ങൾ പോലുമായില്ല. അദ്ദേഹത്തെ സിപിഎമ്മിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുമെന്ന് പറഞ്ഞത് എംവി ഗോവിന്ദനും എംബി രാജേഷും അടക്കമുള്ള നേതാക്കളാണ്. അവരാണ് ഇപ്പോൾ സന്ദീപിനെതിരെ വർഗീയത പറയുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button