National

വോട്ടിന് കാശ്: ബി ജെ പി നേതാവിനെതിരെ കേസ്

ന്യൂഡല്‍ഹി: വോട്ടിന് പണം നല്‍കിയെന്നാരോപിച്ച് ബിജെപി നേതാവ് വിനോദ് താവ്ഡെയ്ക്കെതിരെ എഫ്‌ഐആര്‍. ചില ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഹോട്ടലില്‍ നിന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങുന്ന പോലീസ് സംഘം 9.93 ലക്ഷം രൂപയും ചില രേഖകളും കണ്ടെടുത്തതായി പാല്‍ഘറിലെ ജില്ലാ അധികാരികള്‍ പറഞ്ഞു.

എന്നാല്‍, താവ്‌ഡെ ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങളെ അടിസ്ഥാനരഹിതമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ബുധനാഴ്ച വോട്ടെടുപ്പിന് മുമ്പായി കേസ് എടുത് തീരുമാനം നിരാശാജനകമായ ശ്രമമാണെന്ന് അവര്‍ വ്യക്തമാക്കി.

എഫ്‌ഐആര്‍ വോട്ടിന് വേണ്ടിയുള്ള പണമിടപാടുമായി ബന്ധപ്പെട്ടതല്ലെന്നും എംസിസി ലംഘനങ്ങള്‍ക്കാണ് രജിസ്റ്റര്‍ ചെയ്തതെന്നും ബിജെപി നേതാവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു. പല്‍ഘറിലെ നലസോപാര നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ യോഗം ചേര്‍ന്നിരുന്ന ഹോട്ടലിന് പുറത്ത് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് താവ്ഡെയ്ക്കെതിരായ നടപടി . ബി.വി.എ എം.എല്‍.എ ക്ഷിതിജ് താക്കൂറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ബി.ജെ.പി പണം വിതരണം ചെയ്യുന്നതായി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button