Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,160 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 7145 രൂപയിലാണ് ഇന്ന് വ്യാപാരം

ഇന്നലെ പവന് 400 രൂപ വർധിച്ചിരുന്നു. ഈ മാസം തുടക്കത്തിൽ 59,080 രൂപയെന്ന റെക്കോർഡ് നിലയിലായിരുന്നു സ്വർണവില. പിന്നീട് തുടർച്ചയായി സ്വർണവില ഇടിയുകയായിരുന്നു. നാല് ദിവസം മുമ്പാണ് സ്വർണവില വീണ്ടും തിരിച്ചു കയറാൻ തുടങ്ങിയത്യ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button