വടകര കാഫിർ സ്ക്രീൻ ഷോട്ട്: 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പോലീസിനെതിരെ കോടതി. ഈ മാസം 25നകം അന്വേഷണ പുരോഗതി റിപോർട്ട് സമർപ്പിക്കാൻ വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസിന് കർശന നിർദേശം നൽകി. രണ്ടാഴ്ച മുമ്പ് നിർദേശം നൽകിയിട്ടും ഇന്ന് റിപോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ഇന്ന് അന്വേഷണ പുരോഗതി റിപോർട്ട് ഹാജരാക്കണമെന്നായിരുന്നു രണ്ടാഴ്ച മുമ്പ് കേസ് പരിഗണിച്ചപ്പോൾ കോടതി നൽകിയ നിർദേശം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നാണ് രാവിലെ കേസ് പരിഗണിച്ചപ്പോൾ പോലീസ് അറിയിച്ചത്.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അടുത്ത തിങ്കളാഴ്ച വരെ കോടതി സാവകാശം അനുവദിച്ചു. പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന വിവരം തിങ്കളാഴ്ചക്ക് മുമ്പ് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
The post വടകര കാഫിർ സ്ക്രീൻ ഷോട്ട്: 25നകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി appeared first on Metro Journal Online.