Kerala

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നിൽ

പാലക്കാട് ശക്തമായ ത്രികോണമത്സരത്തില്‍ മൂന്ന് റൗണ്ട് എണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍. 1228 വോട്ടുകള്‍ക്കാണ് രാഹുല്‍ മുന്നിലെത്തിയിരിക്കുന്നത്.
ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബിജെപിയുടെ ലീഡ് 858 മാത്രമായിരുന്നു. തുടര്‍ന്നാണ് മൂന്നാം റൗണ്ടില്‍ രാഹുല്‍ മുന്നിലെത്തിയിരിക്കുന്നത്.

ബിജെപിയുടെ ശക്തികേന്ദ്രമായ പാലക്കാട് നഗരസഭയിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും നില മെച്ചപ്പെടുത്തി. രാഹുല്‍ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ 430 വോട്ട് കൂടിയിട്ടുണ്ട്. മൂന്നാം റൗണ്ട് എണ്ണുമ്പോള്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ. പി.സരിന് 7821 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 11120 വോട്ടും നേടിയിട്ടുണ്ട്.

വയനാട് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ യുഡിഎഫിന് സ്ഥാനാര്‍ത്ഥി പ്രിയങ്കഗാന്ധിക്ക് അരലക്ഷത്തിലധികം വോട്ടിന് മുന്നിലാണ്. നിലവില്‍ 68176 വോട്ടുകള്‍ക്കാണ് പ്രിയങ്ക മുന്നില്‍.

ഷാഫി പറമ്പിലിനും വി.കെ. ശ്രീകണ്ഠനുമൊപ്പമാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കേന്ദ്രത്തിലെത്തിയത്. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.പി.സരിനും എത്തി. ചേലക്കരയിലെ പോളിംഗ് കേന്ദ്രത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപും ഡിഎംകെ സ്ഥാനാര്‍ഥി എം.കെ. സുധീറും സ്‌ട്രോംഗ് റൂം തുറക്കുന്നതിന് സാക്ഷിയാകാനായി വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു.

ഒന്‍പത് ഓടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിജയികള്‍ ആരെന്നതില്‍ വ്യക്തതയുണ്ടാകും. ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിര്‍ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു യുഡിഎഫിനു വാദം ഉയര്‍ത്താം.

വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മറ്റു മുന്നണികള്‍ക്ക് അവിടെ പ്രതീക്ഷയുമില്ല. ചേലക്കര നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ സിപിഎമ്മില്‍ അതു പ്രതിസന്ധി സൃഷ്ടിക്കും.

The post പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button