പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം; ഭർത്താവ് രാഹുൽ കസ്റ്റഡിയിൽ

വിവാദമായ പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ഭർത്താവ് പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റ രാഹുലിന്റെ ഭാര്യ എറണാകുളം വടക്കൻ പറവൂർ നൊച്ചിത്തറ സ്വദേശി നീമയെ(26) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ രാഹുലിനെ പാലാഴിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിന്റെ വീട്ടിൽ നിന്നും ഇന്നലെ രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചത്. യുവതിയുടെ ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ട്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ആശുപത്രിയിലെത്തിയത്
പരാതിയില്ലെന്നും എറണാകുളത്ത് നിന്ന് മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യം നൽകണമെന്നുമാണ് യുവതി പോലീസിനോട് ആവശ്യപ്പെട്ടത്. ഏറെ വിവാദമായതാണ് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്. പരാതി നൽകിയ യുവതി തന്നെ പിന്നീട് മൊഴി മാറ്റുകയും പരാതിയില്ലെന്ന് അറിയിക്കുകയുമായിരുന്നു.
The post പന്തീരങ്കാവ് കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവം; ഭർത്താവ് രാഹുൽ കസ്റ്റഡിയിൽ appeared first on Metro Journal Online.