Kerala

ഇപി ജയരാജന്റെ ആത്മകഥാ വിവാദം: വിശദമായ അന്വേഷണത്തിന് പോലീസ്

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ്. കോട്ടയം ജില്ലാ പോലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട് വ്യക്തതയില്ലെന്ന കാരണത്താൽ ഡിജിപി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ കരാർ ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നാണെങ്കിൽ അതിന് പിന്നിലെ ഉദ്ദേശ്യമെന്ത് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ആവശ്യം

ഡിസി ബുക്‌സുമായി കരാർ ഉണ്ടാക്കിയിട്ടില്ലെന്നാണ് ഇപി ജയരാജൻ മൊഴി നൽകിയത്. പക്ഷേ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ പക്കൽ എത്തിയെന്ന കാര്യത്തിൽ ഇപി വ്യക്തത നൽകിയിട്ടില്ല. ആത്മകഥയുടെ പകർപ്പ് എങ്ങനെ പുറത്തുപോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല

അന്വേഷണ സംഘം നേരത്തെ രവി ഡിസിയുടെ മൊഴിയെടുത്തിരുന്നു. ഇപിയുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നു എന്നാണ് രവി ഡിസി നൽകിയ മൊഴി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button