National

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമല്ല: സുപ്രീം കോടതി

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ദീർഘകാലം ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി

മുംബൈ ഖാർഗർ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. മഹേഷ് ദാമു ഖരെ എന്നയാൾക്കെതിരെ വനിത എസ് ജാദവ് നൽകിയ കേസാണ് കോടതി റദ്ദാക്കിയത്. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെങ്കിൽ അതിൽ പരാതി നൽകേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും സുപ്രീം കോടതി പറഞ്ഞു

വിധവയായ വനിത ജാദവും വിവാഹിതനായ മഹേഷ് ദാമുവും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2008ലാണ്. ബന്ധം തകർന്നതിന് ശേഷം 2017ലാണ് വനിത പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി മഹേഷ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു വനിതയുടെ പരാതി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button