Gulf

ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് സ്ഥാനപതിമാര്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു

അബുദാബി: യുഎഇയുടെ പുതിയ സ്ഥാനപതിമാരായി ചുമതലയേല്‍ക്കാന്‍ പോകുന്നവര്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് എന്നിവിടങ്ങളിലെ നിയുക്ത സ്ഥാനപതിമാരായ മന്‍സൂര്‍ മുഹമ്മദ് അല്‍ ജുവൈദ്(മൊസാമ്പിക്), അമീറ ഒബൈദ് അല്‍ ഹഫിതി(നെതര്‍ലാന്റ്‌സ്), ഡോ. അബ്ദുല്ല മുറാദ് അല്‍ മന്ദൂസ്(ഘാന) എന്നിവരുടെ സത്യപ്രതിജ്ഞക്കാണ് യുഎഇ പ്രസിഡന്റ് സാക്ഷിയായത്.

വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാനും അബുദാബിയിലെ ഖസര്‍ അല്‍ ബഹ്‌റിലെ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ശൈഖ് മുഹമ്മദും ശൈഖ് മന്‍സൂറും പുതിയ സ്ഥാനപതിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു.

The post ഘാന, മൊസാമ്പിക്, നെതര്‍ലാന്റ് സ്ഥാനപതിമാര്‍ ശൈഖ് മുഹമ്മദിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button