National

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

മണിപ്പൂർ, സംഭാൽ, അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധമുയർത്തും. അടിയന്തര പ്രമേയത്തിന് ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നോട്ടീസ് നൽകും. ബഹളത്തെ തുടർന്ന് സമ്മേളനം തുടങ്ങിയ ശേഷം ഇതുവരെ ചോദ്യോത്തര വേള അടക്കം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല

സമ്മേളനത്തോട് സഹകരിക്കണമെന്ന് ലോക്‌സഭാ സ്പീക്കറും രാജ്യസഭ ചെയർമാനും അഭ്യർഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയിരുന്നില്ല. ഇതിനിടെ പാർലമെന്റ് സമ്മേളനം ദക്ഷിണേന്ത്യയിലും നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി എംപി മാഡില ഗുരുമൂർത്തി രംഗത്തുവന്നു. പാർലമെന്ററി കാര്യ മന്ത്രിക്ക് എംപി കത്ത് നൽകി

വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപിയാണ് മാഡില ഗുരുമൂർത്തി. രാജ്യത്തിന്റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തെക്കേയിന്ത്യയിൽ സമ്മേളനം നടത്തുന്നത് സഹായിക്കുമെന്നും ഡൽഹിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശമെന്നും എംപി കത്തിൽ പറഞ്ഞു

The post പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button