പുഷ്പ 2 റിലീസിനിടെ തീയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം

പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. സന്ധ്യ തീയറ്ററിന് മുന്നിൽ പോലീസും ഫാൻസും തമ്മിൽ സംഘർഷമുണ്ടായി. ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തിവീശിയിരുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ദിൽസുഖ്നഗർ സ്വദേശിയായ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 39 വയസുകാരിയായ ഈ സ്ത്രീയുടെ കുട്ടിയ്ക്കും ഗുരുതരമായി പരുക്കേറ്റെന്നും ചികിത്സയിലാണെന്നുമാണ് വിവരം. 10.30ന് പ്രീമിയർ ഷോ കാണാൻ അല്ലു അർജുൻ വരുന്നുവെന്ന് കേട്ട് ആരാധകർ തിയറ്ററിൽ തടിച്ചുകൂടിയപ്പോഴാണ് ദുരന്തമുണ്ടായത്.
തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണ രേവതിയ്ക്ക് സിപിആർ ഉൾപ്പെടെയുള്ളവ നൽകാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരിക്കുകയായിരുന്നു. ആളുകൾ അല്ലു അർജുന് തൊട്ടടുത്തെത്താൻ തിരക്കുകൂട്ടിയപ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. തിയേറ്ററിലെ പ്രധാന ഗേറ്റ് ഉൾപ്പെടെ ആരാധകരുടെ തള്ളിക്കയറ്റത്തിൽ പൊളിഞ്ഞു.
The post പുഷ്പ 2 റിലീസിനിടെ തീയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് ദാരുണാന്ത്യം appeared first on Metro Journal Online.