Gulf
അല്‍ സില ബീച്ചില്‍ മറൈന്‍ ഫെസ്റ്റിവലിന് തുടക്കമായി

അബുദാബി: നാലാമത് അല്‍ സില മറൈന്‍ ഫെസ്റ്റിവലിന് തുടക്കമായതായി അധികൃതര്‍ അറിയിച്ചു. അല്‍ ദഫ്റ മേഖലയിലെ അല്‍ സില ബീച്ചിലാണ് എട്ടാം തിയതിവരെ നീണ്ടുനില്‍ക്കുന്ന മറൈന്‍ ഫെസ്റ്റിന് തുടക്കമായിരിക്കുന്നത്. അബുദാബി ഹെറിറ്റേജ് അതോറിറ്റിയും അബുദാബി മറൈന്‍ സ്പോട്സ് ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുഎഇയുടെ ഇമറാത്തി പാരമ്പര്യവും സമുദ്ര മരൂഭൂ പൈതൃകങ്ങളും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആധുനികവും പരമ്പരാഗതവുമായ 73 മറൈന്‍ മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഹൈലൈറ്റ്. ഇതോടൊപ്പം പൈതൃകം വളിച്ചോതുന്ന മത്സരയിനങ്ങള്‍, സ്പോട്സ് റേസുകള്‍ എന്നിവയും നടക്കും.
The post അല്‍ സില ബീച്ചില്‍ മറൈന്‍ ഫെസ്റ്റിവലിന് തുടക്കമായി appeared first on Metro Journal Online.