Sports

സഞ്ജുവിന് ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് പാക്കിസ്ഥാനിലുമുണ്ട് ഫാന്‍സ്, അതും ലോകം കണ്ട മികച്ച ക്രിക്കറ്റ് താരങ്ങള്‍

മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു ഒന്ന് ഇടറിയപ്പോഴേക്കും ട്രോളുകളും വിമര്‍ശനങ്ങളുമായി അദ്ദേഹത്തിന് മേല്‍ കുതിര കയറിയര്‍ക്ക് ഈ വാര്‍ത്ത അസ്വസ്ഥതയുണ്ടാക്കും. ഒരു ബാറ്റ്‌സ്മാന്റെ മികവ് അളക്കേണ്ടത് അദ്ദേഹത്തിന്റെ ബാറ്റിംഗിലെ ഒഴുക്കും പ്രകടന മികവും നോക്കിയായിരിക്കണം. വെറും റണ്‍റേറ്റിന്റെയും ഡക്കിന്റെയും കണക്കുകള്‍ മാത്രം നോക്കിയാല്‍ ഒരുപക്ഷെ നല്ല ക്രിക്കറ്ററെ വിലയിരുത്താനാകില്ല. ഇത് അറിയുന്നവര്‍ ക്രിക്കറ്റ് വിദഗ്ധരും ബാറ്റിംഗിലോ ബോളിംഗിലോ മികവ് തെളിയിച്ചവരുമായിരിക്കണം. അത്തരത്തിലുള്ളവര്‍ സഞ്ജു സാംസണ്‍ എന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരത്തെ നോക്കിക്കാണുന്നതും വിലയിരുത്തുന്നതും മറ്റൊരു രീതിയിലാകും.

അടുത്ത ഇന്ത്യന്‍ ക്യാപ്റ്റനാകുമെന്നും ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും പരീക്ഷിക്കാന്‍ പറ്റിയ യുവ താരമാണ് രോഹിത്തെന്നും നേരത്തേ ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ സഞ്ജുവിനെ പുകഴ്ത്തി പാക്കിസ്ഥാന്‍ മുന്‍ കിടിലന്‍ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. രാവില്‍പിണ്ടി എക്‌സ്പ്രസ് എന്ന പേരില്‍ പ്രമുഖനായി മാറിയ ഷുഹൈബ് അക്തര്‍, സയീദ് അഫ്രീദി, ശുഐബ് മാലിക്, രമീസ് രാജ തുടങ്ങിയ താരങ്ങളാണ് സഞ്ജുവിന്റെ ഫാന്‍സ് ആയി മാറിയവര്‍.

താന്‍ എല്ലായ്പ്പോഴും പ്രശംസിക്കാറുള്ള ഇന്ത്യന്‍ താരങ്ങളിലൊരാളാണ് സഞ്ജു സാംസണെന്നും പലപ്പോഴും തനിക്കു കിട്ടുന്ന അവസരങ്ങള്‍ വേണ്ട രീതിയില്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ കൂടുതല്‍ മികച്ച ഇന്നിങ്സുകളുമായി കൈയടി നേടുകയാണെന്നും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് വ്യക്തമാക്കി.

വളരെ അനായാസം സിക്സറുകളടിക്കാനുള്ള സഞ്ജു സാംസണിന്റെ കഴിവാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറിനെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത്. അദ്ദേഹം സ്വന്തം യൂട്യൂബ് ചാനലിലൂടെ ഇക്കാര്യം തുറന്നു
പറയുകയും ചെയ്തിട്ടുണ്ട്.

സഞ്ജുവിനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ തനിക്കു ഏറെ ഇഷ്ടമാണെന്നു ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല, ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹം നല്ലയാളാണെന്നും അഫ്രീദി വിലയിരുത്തി.
സോഷ്യല്‍ മീഡിയ കൊണ്ടു മാത്രം തനിക്കു ക്രിക്കറ്റ് കളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. സ്വന്തം പ്രകടനം കൊണ്ടു മാത്രമേ അതിനു കഴിയുകയുള്ളൂവെന്നും സഞ്ജുവിനു ബോധ്യമുണ്ടായിരുന്നുവെന്നും അഫ്രീഡി വ്യക്തമാക്കി. സഞ്ജു തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് റമീസ് രാജയും വ്യക്തമാക്കി.

The post സഞ്ജുവിന് ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് പാക്കിസ്ഥാനിലുമുണ്ട് ഫാന്‍സ്, അതും ലോകം കണ്ട മികച്ച ക്രിക്കറ്റ് താരങ്ങള്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button