ജിഡിപി വളര്‍ച്ച; തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും മിന മേഖലയില്‍ ഒന്നാമതായി യുഎഇ

അബുദാബി: മൊത്ത ആഭ്യന്തര ഉല്‍പാദന(ജിഡിപി)ത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും മിന(മിഡില്‍ഈസ്റ്റ് ആന്റ് ആഫ്രിക്ക) മേഖലയില്‍ ഒന്നാമതായി യുഎഇ. രാജ്യത്ത് മുതല്‍ മടുക്കാന്‍ നിക്ഷേപകരെ ക്ഷണിക്കുന്നതിലെ ഉത്സാഹവും സംരംഭം തുടങ്ങാന്‍ എളുപ്പമുള്ള സര്‍ക്കാര്‍ പ്രക്രിയകളും പ്രത്യേക മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുമെല്ലാമാണ് യുഎഇയുടെ കുതിപ്പിന് സഹായകമായിരിക്കുന്നത്.
2025ല്‍ 15 ബില്യണ്‍ ഡോളര്‍(55 ബില്യണ്‍ ദിര്‍ഹം) ആണ് യുഎഇ പോര്‍ട്ട്‌ഫോളിയോയായി പ്രതീക്ഷിക്കുന്നത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്ന രാജ്യമാണ് യുഎഇ. 2023ല്‍ വിദേശ നിക്ഷേപമായി 30 ബില്യണ്‍ ഡോളറാണ് യുഎഇയിലേക്ക് ഒഴുകിയെത്തിയത്. 2024ല്‍ ജിഡിപി വളര്‍ച്ച നാലു ശതമാനമായിരുന്നു. അടുത്ത വര്‍ഷം ഇത് അഞ്ചായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
The post ജിഡിപി വളര്‍ച്ച; തുടര്‍ച്ചയായ രണ്ടാം വര്‍ഷത്തിലും മിന മേഖലയില്‍ ഒന്നാമതായി യുഎഇ appeared first on Metro Journal Online.