WORLD

ജപ്പാന്റെ എണ്ണ ഇറക്കുമതിയുടെ 38.2 ശതമാനവും യുഎഇയില്‍നിന്ന്; ഒന്നാം സ്ഥാനത്ത് സഊദി: 44.3 ശതമാനം

ടോകിയോ: ജപ്പാന്‍ ഇറക്കുമതി ചെയ്ത എണ്ണയുടെ 38.2 ശതമാനവും യുഎയില്‍നിന്ന്. കഴിഞ്ഞ നവംബര്‍ മാസത്തെ കണക്കാണ് ഇപ്പോള്‍ ജപ്പാന്‍ പുറത്തുവിട്ടിരിക്കുന്നത്. ജപ്പാന്റെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഏജന്‍സി ഫോര്‍ നാച്വറല്‍ റിസോഴ്‌സസ് ആന്റ് എനര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നവംബറില്‍ മൊത്തം 7.118 കോടി ബാരല്‍ എണ്ണയാണ് ജപ്പാന്‍ തങ്ങളുടെ രാജ്യത്തേക്ക് വിദേശങ്ങളില്‍നിന്നും ഇറക്കുമതി ചെയ്തത്. ഇതില്‍ 95.1 ശതമാനവും അറബ് രാജ്യങ്ങളില്‍ നിന്നായിരുന്നു. അതായത് 6.772 കോടി ബാരല്‍ എണ്ണ. സഊദി, കുവൈറ്റ്, ഖത്തര്‍ എന്നിവയാണ് ജപ്പാനിലേക്കു എണ്ണ കയറ്റി അയക്കുന്ന മറ്റ് രാജ്യങ്ങള്‍.

3.149 കോടി ബാരലാണ് സഊദിയുടെ സംഭവന. അതായത് 44.3 ശതമാനം. യുഎഇ 2.716 കോടി ബാരല്‍(38.2 ശതമാനം), കുവൈറ്റില്‍നിന്നും 51.9 ലക്ഷം ബാരലും(7.3 ശതമാനം), ഖത്തര്‍ 34.2 ലക്ഷം ബാരല്‍(4.8 ശതമാനം). ന്യൂറല്‍ മേഖലയില്‍നിന്നും 0.6 ശതമാനവും ഉള്‍പ്പെടുന്നതാണ് ജപ്പാന്റെ എണ്ണ ഇറക്കുമതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button