പെരിയ കേസ്: പ്രതികളെ രക്ഷിക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് കെസി വേണുഗോപാൽ

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരായ ശക്തമായ വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിൽ ഉണ്ടായതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ ശ്രമം പരാജയപ്പെട്ടു
കൃപേഷിന്റെയും ശരത് ലാലിന്റെയും മാത്രമല്ല, മാർകിസ്റ്റുകാർ അരിഞ്ഞുവീഴ്ത്തിയ നൂറുകണക്കിന് രക്തസാക്ഷി കുടുംബങ്ങളെ അമ്മമാർക്കും സഹോദരിമാർക്കും നീതി കിട്ടുന്ന ദിവസം കൂടിയാണിത്. പെരിയ കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാൻ സിപിഎം ശ്രമിച്ചിരുന്നു
സർക്കാർ പ്രതികൾക്കാണ് സംരക്ഷണ കവചമൊരുക്കിയത്. 1.17 കോടി രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാണ് കേസ് നടത്തിയത്. ആത്മാഭിമാനമുണ്ടെങ്കിൽ ഈ തുക മടക്കി നൽകാൻ സിപിഎം തയ്യാറാകണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
The post പെരിയ കേസ്: പ്രതികളെ രക്ഷിക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് കെസി വേണുഗോപാൽ appeared first on Metro Journal Online.