പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ

പെരിയ ഇരട്ടക്കൊലപാതക കേസിലെ വിധി അന്തിമമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ഗൂഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ആദ്യം മുതൽ ശ്രമിച്ചതെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് അപ്പുറം സിബിഐക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
പ്രതി ചേർക്കപ്പെട്ട സിപിഎം നേതാക്കൾക്കെതിരെ അന്നുതന്നെ നടപടിയെടുത്തിട്ടുണ്ട്. കെവി കുഞ്ഞിരാമൻ അടക്കമുള്ളവർക്കെതിരെ അന്വേഷണം തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് ചുമത്തിയതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ഗൂഢാലോചന കുറ്റം ചുമത്തിയത് കൂടുതൽ സിപിഎമ്മുകാരെ പ്രതികളാക്കാനാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വിമർശിച്ചു. സിപിഎം നേതാക്കളായവർക്ക് വേണ്ടി മേൽക്കോടതിയെ സമീപിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു
The post പെരിയ ഇരട്ടക്കൊലപാതകം: വിധി അന്തിമമല്ലെന്ന് എംവി ഗോവിന്ദൻ; മേൽക്കോടതിയെ സമീപിക്കുമെന്ന് ടിപി രാമകൃഷ്ണൻ appeared first on Metro Journal Online.