Kerala

ഞങ്ങളുടെ സ്‌കൂൾ ഞങ്ങളുടെ സ്ഥലത്ത് തന്നെ വേണം സാറേ; അവിടെ തന്നെയുണ്ടാകുമെന്ന് വെള്ളാർമലയിലെ കുട്ടികളോട് മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ ഭീകരത തുറന്ന് കാണിച്ച് കലോത്സവ വേദിയിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികളുടെ ഉദ്ഘാടന ചടങ്ങിലെ സംഘനൃത്തം. ദുരന്തത്തിന്റെ തീവ്രത സദസിനെയാകെ തുറന്നുകാട്ടിയ പ്രകടനം കാണികളെയും കണ്ണീരിലാഴ്ത്തി. കുട്ടിയുടെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും എത്തുകയും ചെയ്തു

സാറെ ഞങ്ങളുടെ സ്‌കൂള് ഞങ്ങടെ സ്ഥലത്ത് തന്നെ വേണം എന്നാണ് കുട്ടികൾ മുഖ്യമന്ത്രിയോട് പറഞ്ഞത്. ചിരിയോടെ ഇത് കേട്ട മുഖ്യമന്ത്രി, നിങ്ങളുടെ സ്‌കൂൾ നല്ല സ്‌കൂൾ അല്ലേ, അത് അവിടെ തന്നെയുണ്ടാകും എന്ന് പറഞ്ഞ് ഒരു കുട്ടിയുടെ നെറുകയിൽ തട്ടി ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

നൃത്തത്തിന് ശേഷം കുട്ടികൾക്കൊപ്പം ഫോട്ടോ എടുക്കാനെത്തിയപ്പോഴാണ് കുട്ടികൾ ഈ ആവശ്യമുന്നയിച്ചത്. സംഘനൃത്തത്തിനെത്തിയ ഏഴ് കുട്ടികളും ചൂരൽമലയുടെ സമീപത്തുള്ളവരാണ്. രണ്ട് പേർ ദുരന്തത്തിന്റെ ഇരകളും ഇവരുടെ വീടുകൾ ദുരന്തത്തിൽ തകർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button