Kerala
കലൂർ സ്റ്റേഡിയത്തിലെ അപകടം: ഓസ്കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിൽ

കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് ഓസ്കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിൽ. നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗ്യാലറിയിൽ നിന്ന് വീണു പരുക്കേറ്റ സംഭവത്തിലാണ് നടപടി. തൃശ്ശൂരിൽ നിന്നാണ് ജനീഷിനെ കസ്റ്റഡിയിലെടുത്തത്.
ഹൈക്കോടതി നിർദേശിച്ചിട്ടും ജനീഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിരുന്നില്ല. കേസിൽ മൂന്നാം പ്രതിയാണ് ജനീഷ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും കീഴടങ്ങാൻ കോടതി നിർദേശിച്ചിരുന്നു
കേസിൽ ഒന്നാം പ്രതിയായ നിഗോഷ് കുമാർ കോടതി നിർദേശപ്രകാരം പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ജനീഷ് കീഴടങ്ങാതിരുന്നത്.
The post കലൂർ സ്റ്റേഡിയത്തിലെ അപകടം: ഓസ്കാർ ഇവന്റ്സ് ഉടമ ജനീഷ് പിടിയിൽ appeared first on Metro Journal Online.