Kerala

പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

ഇടുക്കി പുല്ലുപാറ അപകടത്തിൽ കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പ്. ഗിയർ മാറ്റാത്തതാണ് അപകടത്തിന് കാരണമെന്നാണ് സംശയം. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു. വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞിരുന്നു.

എന്നാൽ ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സംഘത്തിന്റെ പരിശോധനയിൽ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ ഗതാഗതമന്ത്രി ഗണേഷ് കുമാർ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം നേരിട്ട് എത്തി ബസ് പരിശോധിച്ചു.

തീർത്ഥയാത്ര കഴിഞ്ഞ് തഞ്ചാവൂരിൽ നിന്നും തിരികെ വരുന്ന കെഎസ്ആർടിസി ബസ് ആണ് ഇന്നലെ രാവിലെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അരുൺ ഹരി, രമ മോഹനൻ, സംഗീത്, ബിന്ദുനാരായണൻ എന്നിവരാണ് മരിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button