തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണം; ചർച്ചകൾ വന്നാൽ പരിഗണിക്കുമെന്ന് ഹസൻ

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണം ആലോചിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. അടുത്ത യുഡിഎഫ് യോഗത്തിൽ മുന്നണി വിപുലീകരണത്തെ കുറിച്ച് ചർച്ച ച്യെയും. ആർജെഡി, കേരളാ കോൺഗ്രസ് എം കക്ഷികൾ എൽഡിഎഫിൽ അസംതൃപ്തരാണെന്ന വാർത്തകൾക്കിടെയാണ് ഹസന്റെ പ്രതികരണം
ഏത് കക്ഷികൾ കൂടെ വരുന്നു എന്നതിനെ ആശ്രയിച്ചാകും മുന്നണി വിപുലീകരണം സംബന്ധിച്ച തീരുമാനമെടുക്കൂ. ഒരു കക്ഷിയും പുതുതായി തങ്ങളെ മുന്നണിയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്തരം ചർച്ചകൾ വന്നാൽ അവരുടെ ആവശ്യങ്ങൾ പരിഗണിക്കും. എൽഡിഎഫിലെ കക്ഷികളുമായി ചർച്ച നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല
അതേസമയം മുന്നണി വിപുലീകരണം നടത്താതെ 2026ൽ അധികാരം പിടിക്കാനാകില്ലെന്ന് സിഎംപി നേതാവ് സിപി ജോൺ പറഞ്ഞു. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നായി 45 സീറ്റെങ്കിലും യുഡിഎഫ് നേടണം. അത്തരത്തിലൊരു സാഹചര്യമുണ്ടാകാൻ മുന്നണി വിപുലീകരണം നടക്കണമെന്നും സിപി ജോൺ പറഞ്ഞു
The post തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണം; ചർച്ചകൾ വന്നാൽ പരിഗണിക്കുമെന്ന് ഹസൻ appeared first on Metro Journal Online.