Kerala

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ല; പ്രതികളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടും: എം വി ഗോവിന്ദന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ശിക്ഷിച്ചതിനെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരുപങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി യോഗത്തിന് ശേഷം എ.കെ.ജി. സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയ കൊലക്കേസില്‍ സി.പി.എം. ശരിയായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പെരിയ ഇരട്ടക്കൊലക്കേസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുപങ്കും ഇല്ല. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ ശിക്ഷിച്ചതിനെതിരെ ഏതറ്റം വരേയും പോയി രാഷ്ട്രീയമായ നീക്കത്തെ രാഷ്ട്രീയമായി നേരിടും’, എം.വി. ഗോവിന്ദന്‍ പറഞ്ഞു. വയനാട് ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യ ഗൗരവമുള്ള വിഷയമാണ്. കത്ത് പുറത്തുവന്ന സാഹചര്യത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണം.

കോണ്‍ഗ്രസിന്റെ തന്നെ ട്രഷററും മകനും കോണ്‍ഗ്രസിനാല്‍ കൊല്ലപ്പെട്ടു എന്ന് തന്നെ പറയണം. വിഷയത്തില്‍ കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button