Kerala
ഹണി റോസിന്റെ പരാതി: ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ, പിടികൂടിയത് വയനാട്ടിൽ നിന്ന്

നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട് വെച്ചാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട് 900 കണ്ടിയിലെ 1000 ഏക്കർ റിസോർട്ടിൽ നിന്നാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിലെത്തിക്കും
കൊച്ചിയിൽ നിന്നെത്തിയ അന്വേഷണസംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ബോബി ചെമ്മണ്ണൂരിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. കേസ് എടുത്തിന് പിന്നാലെ ബോബി ചെമ്മണ്ണൂർ വയനാട്ടിലുള്ള റിസോർട്ടിലേക്ക് മാറിയെന്ന് പോലീസിന് വവിരം ലഭിച്ചിരുന്നു
തുടർന്ന് വയനാട് പോലീസിന് കൊച്ചി പോലീസ് വിവരം കൈമാറി. കൊച്ചിയിൽ നിന്ന് പോലീസ് സംഘം എത്തുന്നതുവരെ വയനാട് പോലീസ് റിസോർട്ടിന് മുന്നിൽ നീരീക്ഷണം നടത്തി. തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ പോലീസ് എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.