എറണാകുളം അത്താണിയിൽ സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറി; 38 പേർക്ക് പരുക്ക്

എറണാകുളം വള്ളുവള്ളി അത്താണിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 38 പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഗുരുവായൂരിൽ നിന്ന് പറവൂർ വഴി വൈറ്റിലക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകുന്നതിന് അര കിലോമീറ്റർ മുമ്പ് എൻജിന്റെ ഭാഗത്ത് നിന്ന് എന്തോ ശബ്ദം കേട്ടിരുന്നതായി ഡ്രൈവർ പറഞ്ഞു. നിർത്തി പരിശോധിക്കാമെന്ന് പറഞ്ഞെങ്കിലും എറണാകുളത്ത് എത്തി നോക്കാമെന്ന് കണ്ടക്ടർ പറഞ്ഞതോടെ യാത്ര തുടരുകയായിരുന്നു
മരത്തിലേക്ക് ഇടിച്ചുകയറിയതോടെ സീറ്റിനിടയിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. യാത്രക്കാരിൽ പലരുടെയും കാലൊടിഞ്ഞിരുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
The post എറണാകുളം അത്താണിയിൽ സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറി; 38 പേർക്ക് പരുക്ക് appeared first on Metro Journal Online.